Tuesday, December 12, 2017

ആഴിയോളം സ്നേഹം

പൊന്നായ നിമിഷങ്ങൾ കാണുക പൊന്നേ
കാലം തരുകില്ല ഈ കണം ഒരിക്കലും
കാലമേ കാണുക എൻ പൊന്നിൻ തിളക്കം
വേറെങ്ങും കാണില്ല ഈ അഴകൊരിക്കലും

അമ്മതൻ സ്നേഹത്തിൻ ആഴം ഞാൻ കണ്ടേൻ
അറിയുവാൻ ആകില്ല ആ വ്യാപ്തമൊരിക്കലും
ആഴമേ അറിയുക ആഴിയും അറിയുക
അമ്മതൻ സ്നേഹം വറ്റില്ലൊരിക്കലും

വജ്രങ്ങളില്ല വൈഡൂര്യമില്ല
ധനമേതും ഇല്ല പകരമായി നൽകുവാൻ
സ്നേഹമായി നൽകുവാൻ സ്നേഹംതാനല്ലോ
മറ്റേതും നിറവായ് ആകില്ലൊരിക്കലും

- ക്രിസ് വേണുഗോപാൽ

1 comment: